തിരുവനന്തപുരം : കൊവിഡ് പോസിറ്റീവായ ശേഷം കാര്യമായ രോഗലക്ഷണങ്ങളില്ലെങ്കിൽ ഇനി 10 ദിവസം ഐസോലേഷനിൽ കഴിഞ്ഞാൽ മതി. 17 ദിവസമായിരുന്നതാണ് 10 ആയി കുറച്ചത്. ലക്ഷണങ്ങളില്ലാത്തവർക്ക് പോസിറ്റീവായതിന് ശേഷം പത്താം ദിവസവും നേരിയ ലക്ഷങ്ങളുള്ളവർക്ക് ആശുപത്രി വാസത്തിന് ശേഷം പത്താം ദിവസവും ഇനി പരിശോധന കൂടാതെ പുറത്തിറങ്ങാം. അതേസമയം കൊവിഡ് ബാധിച്ച് ഗുരുതരമായ അവസ്ഥയിലെത്തുന്നവർ ആശുപത്രി വാസത്തിന് ശേഷം 20ദിവസം ഐസോലേഷനിൽ കഴിയണമെന്നാണ് പുതിയ നിർദേശം. ഗുരുതരാവസ്ഥയിലാകുന്നവർ നെഗറ്റീവായാലും ദിവസങ്ങൾക്ക് ശേഷം മരണപ്പെടുന്ന സ്ഥിതിയുണ്ട്. ഇത് കണക്കിലെടുത്താണ് ആശുപത്രി വിട്ടാലും 20 ദിവസം ഐസോലേഷൻ നിർബന്ധമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |