SignIn
Kerala Kaumudi Online
Friday, 19 April 2024 10.37 PM IST

രാജ്യാന്തര വിപണിയിൽ പൊന്നിന് വിലത്തകർച്ച

gold

 ഇന്ന് കേരളത്തിലും വില ഇടിഞ്ഞേക്കും

കൊച്ചി: രാജ്യാന്തര വിപണിയിലെ തകർച്ചയുടെ ചുവടുപിടിച്ച് ഇന്ന് കേരളത്തിലും സ്വർണവില വൻതോതിൽ കുറഞ്ഞേക്കും. ഔൺസിന് 1,806.50 ഡോളറായിരുന്ന രാജ്യാന്തര വില ഇന്നലെ ഇന്ത്യൻ സമയം രാത്രി പത്തോടെ 1,759.19 ഡോളറിലേക്ക് തകർന്നിരുന്നു. പിന്നീട് അർദ്ധരാത്രി 12.30ഓടെ 1,763.86 ഡോളറിലേക്ക് മെച്ചപ്പെട്ടെങ്കിലും കേരളത്തിൽ ഇന്ന് വില കുറയാൻ തന്നെയാണ് സാദ്ധ്യത.

അമേരിക്കയിൽ തൊഴിലവസരങ്ങൾ ഉയർന്നതും ഡോളറിന്റെ മൂല്യം മറ്റു സുപ്രധാന ആറു കറൻസികൾക്കെതിരെ ഡോളർ ഇൻഡക്‌സിൽ 0.59 ശതമാനം ഉയർന്ന് 92.79ൽ എത്തിയതും സ്വർണത്തിന് തിരിച്ചടിയാവുകയായിരുന്നു. അമേരിക്കൻ 10-വർഷ ട്രഷറി ബോണ്ട് (കടപ്പത്രം) യീൽഡ് (ലാഭം/പലിശ) 0.07 ശതമാനം മെച്ചപ്പെട്ട് 1.28 ശതമാനത്തിൽ എത്തിയതും സുരക്ഷിത നിക്ഷേപമെന്ന പെരുമയുള്ള സ്വർണത്തിന്റെ ശോഭ കെടുത്തി.

ബോണ്ട് യീൽഡുകൾ മെച്ചപ്പെട്ടാൽ നിക്ഷേപകർ സ്വർണത്തിൽ നിന്ന് പിന്മാറി, ബോണ്ടുകളിലേക്ക് പണമൊഴുക്കും. ഇത്, സ്വർണവിലയെ കൂടുതൽ താഴേക്ക് നയിക്കും.

₹35,680

ഇന്നലെ സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ താഴ്‌ന്ന് 35,680 രൂപയായിട്ടുണ്ട്. ഈമാസത്തെ ഏറ്റവും കുറഞ്ഞവിലയാണിത്. ആഗസ്‌റ്റ് ഒന്നിന് വില 36,000 രൂപയായിരുന്നു. ഗ്രാം വില 20 രൂപ താഴ്‌ന്ന് 4,460 രൂപയായി.

ഇത് സുവർണാവസരം!

ചിങ്ങം പിറക്കുന്നതോടെ ഉത്സവ-വിവാഹ സീസണിന് കൂടിയാണ് തുടക്കമാകുന്നത്. സ്വർണവില കുറഞ്ഞുനിൽക്കുമ്പോൾ മുൻകൂ‌ർ ബുക്ക് ചെയ്യുന്നത് വിവാഹ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്ക് നേട്ടമാകും. ഒട്ടുമിക്ക ജുവലറികളും ബുക്കിംഗ് ഓഫർ നൽകുന്നുണ്ട്. ബുക്ക് ചെയ്‌ത ദിവസത്തെയും ആഭരണങ്ങൾ വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്‌ത് കുറഞ്ഞവിലയ്ക്ക് അവ സ്വന്തമാക്കാമെന്നതാണ് പ്രത്യേകത. സ്വർണവിലയിലെ ട്രെൻഡ് നിരീക്ഷിച്ച് ബുക്ക് ചെയ്യുന്നത് ഉചിതമായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GOLD, GOLD PRICE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.