SignIn
Kerala Kaumudi Online
Thursday, 18 April 2024 5.36 AM IST

റിലേയിൽ ഏഷ്യൻ റെക്കാഡ് തിരിത്തിയിട്ടും ഫൈനലിൽ എത്താതെ ഇന്ത്യൻ ടീം

relay

റെക്കാഡ് തിരുത്തിയത് മലയാളികളായ അനസും നോഹയും അമോജും ഉൾപ്പെട്ട ടീം

പുരുഷൻമാരുടെ 4-400 മീറ്രർ റിലേയുടെ ഹീറ്ര്‌സിൽ ഏഷ്യൻ റെക്കാഡ് തിരുത്തിക്കുറിച്ച പ്രകടനവുമായി മലയാളികളടങ്ങിയ ഇന്ത്യൻ ടീം ഫിനിഷ് ചെയ്തെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. രണ്ടാം ഹീറ്റ്‌സിൽ മത്സരിച്ച മുഹമ്മദ് അനസും നോഹ നിർമ്മൽ ടോമും അമോജ് ജേക്കബും ആരോക്യ രാജീവും ഉൾപ്പെട്ട ടീം 3 മിനിട്ട് 00.25 സെക്കൻഡിലാണ് ഏഷ്യൻ റെക്കാഡ് തിരുത്തി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. അനസും നോഹയും അമോജുമായിരുന്നു മലയാളി താരങ്ങൾ.

ഈ ഹീറ്ര്‌സിൽ നിന്ന് പോളണ്ടും ജമൈക്കയും ബൽജിയവുമാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഹീറ്ര്‌സിൽ നിന്ന് മികച്ച സമയം കുറിച്ച എട്ട് ടീമാണ് ഫൈനലിൽ എത്തുക നിർഭാഗ്യവശാൽ ഒമ്പതാം സ്ഥാനത്തായിപ്പോയി ഇന്ത്യ. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഖത്തർ ടീം കുറിച്ച 3മിനിട്ട് 00.56 സെക്കൻഡിന്റെ റെക്കാഡാണ് ഇന്ത്യൻ ടീം ഇന്നലെ പഴങ്കഥയാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, INDIAN RELAY TEAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.