കൊച്ചി: അമ്മ കുഞ്ഞിനെ കെഎസ്ആർടിസി ബസിനടിയിലേക്ക് വലിച്ചെറിഞ്ഞു. മഴുവന്നൂർ തട്ടാംമുകളിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്കാണ് സംഭവം. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. വളർത്താൻ നിവൃത്തിയില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്.
പ്രദേശത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ് ഈ സ്ത്രീ. ഇവർക്ക് നാല് മക്കളുണ്ടെന്നാണ് സൂചന. നാട്ടുകാർ കുട്ടിയുടെ അമ്മയെ പൊലീസിൽ ഏൽപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |