SignIn
Kerala Kaumudi Online
Thursday, 25 April 2024 9.43 AM IST

മാനസയുടെ കൊലപാതകം; രഖിലിന് തോക്ക് വാങ്ങാൻ സഹായിച്ച ടാക്‌സി ഡ്രൈവർ പിടിയിൽ

manasa-case

കൊച്ചി: കോതമംഗലത്ത് മാനസയുടെ കൊലപാതകത്തിന് രഖിൽ ഉപയോഗിച്ച തോക്ക് വാങ്ങുന്നതിന് ഇയാളെ സഹായിച്ചയാൾ പിടിയിൽ. മനേഷ് കുമാർ എന്ന ടാക്‌സി ഡ്രൈവറാണ് തോക്ക് നൽകിയ ബീഹാർ സ്വദേശി സോനു കുമാർ മോദിയ്‌ക്ക് അടുത്തേക്ക് രഖിലിനെ എത്തിച്ചത്. തോക്ക് നൽകിയ ബീഹാറിലെ മുൻഗർ സ്വദേശി സോനു മുൻപ് പിടിയിലായിരുന്നു.

നേരത്തെ അറസ്‌റ്റിലായ സോനുവിനെ ഇന്ന് കൊച്ചിയിലെത്തിക്കും. മനേഷ് കുമാറിനെ ഇന്നലെ മുൻസിഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്ന് മജിസ്‌ട്രേറ്റ് കോതമംഗലം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് ട്രാൻസിറ്റ് വാറന്റ് അനുവദിച്ചു. ഇയാളെ വൈകാതെ കേരളത്തിൽ എത്തിക്കാനാകുമെന്നാണ് കരുതുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MANASA, MURDERCASE, TAXI DRIVER, ARRESTED
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.