Kerala Kaumudi Online
Monday, 20 May 2019 5.05 AM IST

ഒ.ബി.സി സ്കോളർഷിപ്പ്: ഫണ്ട് അനുവദിച്ച് ഉത്തരവായി​

scholorship
ഫണ്ട് അനുവദി​ച്ചുള്ള സർക്കാർ ഉത്തരവ്

കൊച്ചി: പിന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകാൻ 26.97 കോടക രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. രണ്ട് ലക്ഷത്തോളം കുട്ടികൾക്ക് സഹായകമാകുന്ന ഈ സ്കോളർഷിപ്പ് ഇക്കൊല്ലം മുടങ്ങാൻ ഇടയുണ്ടെന്ന കേരളകൗമുദി റിപ്പോർട്ടിനെ തുടർന്ന് ധനകാര്യ വകുപ്പ് അടിയന്തരമായി​ ഇടപെടുകയായി​രുന്നു. ശനിയാഴ്ച തന്നെ ധനകാര്യ വകുപ്പും പൊതുഭരണ വകുപ്പും ഫയലിന് അംഗീകാരം നൽകിയിരുന്നു. ഇന്നലെയാണ് സെക്രട്ടേറിയറ്റിലെ പിന്നാക്ക വിഭാഗ വികസനവകുപ്പിൽ നിന്ന് ഉത്തരവിറങ്ങിയത്.

കേന്ദ്രപങ്കാളിത്തമുള്ളതാണ് ഈ പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതി. ഒന്നു മുതൽ പത്ത് വരെയുള്ള കുട്ടികൾക്കാണ് അർഹത. കേന്ദ്രവിഹിതമായ 4,53,75000 രൂപ കഴി​ഞ്ഞ ഏപ്രി​ലി​ൽ തന്നെ ലഭി​ച്ചെങ്കി​ലും സംസ്ഥാന നൽകാറുള്ള 25 കോടി​ അനുവദി​ച്ചി​രുന്നി​ല്ല. ഇക്കുറി​ 22.44 കോടി​യാണ് സംസ്ഥാനം നൽകി​യത്. ഈ കുറവു മൂലം 1,79,850 പേർക്കാണ് 1500 രൂപ വീതം സ്കോളർഷി​പ്പ് ലഭി​ക്കുക.

80%ലേറെ മാർക്കുള്ള കുട്ടി​കളി​ൽ നി​ന്നാണ് അപേക്ഷ ക്ഷണി​ച്ച് ഗുണഭോക്താക്കളെ തി​രഞ്ഞെടുത്തത്. ഈ പട്ടി​കയി​ലെ മാർക്ക് കുറഞ്ഞവർക്കാണ് സ്കോളർഷി​പ്പ് നഷ്ടമാവുക. മൂന്നു നാലു ദി​വസങ്ങൾക്കുള്ളി​ൽ തന്നെ തുക കുട്ടി​കളുടെ അക്കൗണ്ടി​ലെത്തും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: OBC SCHOLARSHIP
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA