ബാഴ്സലോണ : അർജന്റീനിയൻ ഫുട്ബാൾ മാന്ത്രികൻ ലയണൽ മെസി ഒടുവിൽ ബാഴ്സലോണ ക്ലബിനോട് ഔദ്യോഗികമായി വിടപറഞ്ഞു. യാത്രയയപ്പ് ചടങ്ങിനോട് അനുബന്ധിച്ച് ബാഴ്സയുടെ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മെസ്സി താന്‍ ക്ലബ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മൈക്കിനു മുന്നില്‍ നിന്ന് കണ്ണീരടക്കാന്‍ പാടുപെടുന്ന മെസ്സിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
വിദേശത്ത് എവിടെ കരിയര്‍ അവസാനിപ്പിച്ചാലും ഇവിടേക്ക് തന്നെ മടങ്ങിവരുമെന്നും മെസ്സി വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു. .ബാഴ്സ വിട്ട് എങ്ങോട്ടേക്കാണെന്ന ചോദ്യത്തിന് അക്കാര്യം ഇനിയും തീരുമാനിച്ചിട്ടില്ലെന്നും താരം മറുപടി പറഞ്ഞു.
j’espérais que ce jour n’arriverai jamais… #Messi #Barca #FCBarcelona #LionelMessi #Laporta pic.twitter.com/KlHGBn8Q7H
— Kilyan Sadi (@sadikilyan) August 8, 2021
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ബാഴ്സ വിടുന്ന കാര്യം മെസു ആദ്യമായി അറിയിക്കുന്നത്. കരാര്‍ പ്രകാരം ഓരോ സീസണിന്റെ അവസാനത്തിലും ഫ്രീ ട്രാന്‍സറായി ക്ലബ്ബ് വിടാന്‍ മെസ്സിക്ക് കഴിയുമായിരുന്നു. എന്നാല്‍ ജൂണ്‍ 10നകം ഇക്കാര്യം ക്ലബ്ബിനെ അറിയിക്കണമായിരുന്നു. ഈ വ്യവസ്ഥ മെസിക്ക് പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെത്തുടർന്ന് കഴിഞ്ഞ സീസൺ കൂടി മെസി ക്ലബില്‍ തുടരുകയായിരുന്നു.എന്നാല്‍ ഈ സീസണ് ശേഷം മെസ്സിയുടെ ഉയര്‍ന്ന വേതനവും ലാ ലിഗയിലെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും പുതിയ കരാറിലെത്തുന്നതിന് തടസമാകുകയായിരുന്നു. 5 ന്നത് .
2001ലാണ് മെസി ബാഴ്സയിലെത്തുന്നത്. യൂത്ത് ക്ലബില്‍ നിന്ന് 2003-ല്‍ സി ടീമിലും 2004 മുതല്‍ 2005 വരെ ബി ടീമിലും കളിച്ചു. 2004ലാണ് ഒന്നാം നിര ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. 485 കളികളില്‍ നിന്ന് 444 ഗോളുകളും ആറ് ബാലണ്‍ദ്യോറും ആറ് യൂറോപ്പ്യന്‍ ഗോള്‍ഡന്‍ ഷൂസും. പത്ത് ലാലീഗയും നാല് ചാമ്പ്യന്‍സ് ലീഗും ആറ് കോപ്പ ഡെല്‍ റെയും ഉള്‍പ്പടെ മുപ്പത്തിമൂന്ന് കിരീടങ്ങളാണ് ബാഴ്സയിൽ മെസി എത്തിച്ചത്.