കണ്ണൂർ: സ്വണക്കടത്ത് കേസിൽ പിടിയിലായ പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്തായ റമീസിന്റെ അപകട മരണത്തിനിടയായ കാർ ഓടിച്ചിരുന്നയാൾ മരിച്ചു. തളാപ്പ് സ്വദേശിയായ അശ്വിൻ പി.പിയാണ് രക്തം ഛർദ്ദിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 8 മണിയോടെ മരിച്ചത്. ഇയാളെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും സംഭവത്തിൽ ദുരൂഹത ഇല്ലെന്നും ബന്ധുക്കൾ അറിയിച്ചു. ആന്തരിക രക്തസ്രാവമാണ് മരണകാരണം.
സ്വർണക്കടത്ത് കേസിൽ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയായിരുന്നു ജൂലായ് 23ന് അർജുൻ ആയങ്കിയുടെ സുഹൃത്തായ റമീസ് അപകടത്തിൽ മരിച്ചത്. അശ്വിൻ ഓടിച്ച ടൊയോട്ട കാറിലേക്ക് റമീസ് ഓടിച്ച ബൈക്ക് വന്നിടിക്കുകയായിരുന്നു. ഓസ്ട്രേലിയയിൽ ജോലി നോക്കുന്ന അശ്വിൻ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് അപകടമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |