ചെന്നൈ: കേരളത്തിൽ നിന്നെത്തുന്നവർക്ക് തമിഴ്നാട്ടിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ കർശന പരിശോധന. തമിഴ്നാട് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് ഇന്നലെ രാവിലെ 5.50ഓടെ നേരിട്ടെത്തിയാണ് പരിശോധന ആരംഭിച്ചത്.
രോഗലക്ഷണമുള്ളവരെ പരിശോധനാഫലം നെഗറ്റീവായ ശേഷമാണ് പുറത്തേക്ക് വിടുന്നത്.
മലയാളികൾ കൂടുതലായി എത്തുന്ന മറ്റു റെയിൽവേ സ്റ്റേഷനുകളിലും ഇന്നലെ മുതൽ പരിശോധന കർശനമാക്കി. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും വരുന്ന മുഴുവൻ ആളുകൾക്കും തമിഴ്നാട്ടിൽ ഏഴ് ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |