ചെന്നൈ: ദലിത് സമുദായങ്ങളെ അപമാനിച്ച് സംസാരിച്ചെന്ന പരാതിയിൽ നടിയും മോഡലുമായ മീര മിഥുനെതിരെ പൊലീസ് കേസെടുത്തു. ലിബറേഷൻ ടൈഗേഴ്സ് ഒഫ് തമിഴ് ഈലം (എൽ.ടി.ടി.ഇ) ഭാരവാഹി വണ്ണിയരശ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
ആഗസ്റ്റ് ഏഴിന് മീര അപ്ലോഡ് ചെയ്ത വീഡിയോയിൽ ദലിത് വിഭാഗത്തിലുള്ളവരെല്ലാം കുറ്റവാളികളാണെന്നും തമിഴ് സിനിമാ മേഖലയിൽ നിന്ന് ദലിത് വിഭാഗത്തിലുള്ള സംവിധായകരെ പുറത്താക്കണമെന്നും പറഞ്ഞിരുന്നു. ഇതോടെ നടിയ്ക്കെതിരെ വൻ പ്രതിഷേധവും ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |