കോട്ടയം: വീടിനുള്ളിലും പുറത്തും സ്ത്രീകൾക്ക് നിർഭയമായി ജീവിക്കാൻ കഴിയുന്ന വിധത്തിൽ സ്ത്രീസൗഹൃദ നിയമങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. കേരളാ വനിതാ കോൺഗ്രസ് (എം) നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ വനിതാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 14 ജില്ലകളിലും സ്ത്രീകൂട്ടായ്മകള്‍ സംഘടിപ്പിക്കും. കേരളാ വനിതാ കോണ്‍ഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ഡോ. സിന്ധുമോള്‍ ജേക്കബ്, അമ്മിണി തോമസ്, ബെറ്റി ഷാജു, ബെറ്റി റോയി തുടങ്ങിയവര്‍ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |