SignIn
Kerala Kaumudi Online
Thursday, 25 April 2024 1.25 PM IST

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം; വീഡിയോ പ്രകാശനം ചെയ്തു

freedom
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ വീഡിയോ ജില്ലാ കളക്ടർ ഹരിത.വി.കുമാർ പ്രകാശനം ചെയ്യുന്നു

തൃശൂർ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ വീഡിയോ കളക്ടർ ഹരിത.വി.കുമാർ പ്രകാശനം ചെയ്തു. തൃശൂർ തേക്കിൻകാട് മൈതാനം വിദേശാധിപത്യത്തിനെതിരായ ചെറുത്തുനിൽപുകളുടെ സ്മരണയിൽ എന്ന തലക്കെട്ടോടെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യസമരത്തിൽ തൃശൂരിന്റെ അദ്ധ്യായങ്ങളെ ഒരിക്കൽക്കൂടി രേഖപ്പെടുത്തുന്നതാണ് വീഡിയോ.

ജില്ലയിലെ മന്ത്രിമാരായ അഡ്വ. കെ. രാജൻ, കെ. രാധാകൃഷ്ണൻ, ഡോ.ആർ. ബിന്ദു, സ്വാതന്ത്ര്യസമര സേനാനി ചിത്രൻ നമ്പൂതിരിപ്പാട്, ചരിത്ര നിരീക്ഷകൻ വിൻസെന്റ് പുത്തൂർ, മുതിർന്ന മാദ്ധ്യമപ്രവർത്തകരായ എം.പി. സുരേന്ദ്രൻ, സി.എ. കൃഷ്ണൻ, സ്വാതന്ത്യസമര സേനാനി വി.ആർ. കൃഷ്ണനെഴുത്തച്ഛന്റെ മകൻ വി.കെ. ജയഗോവിന്ദൻ, ഗാന്ധിയൻ സി.എൻ. നാരായണൻ, മണക്കുളം മല്ലിക തമ്പുരാട്ടിയുടെ മകൻ അജിത്ത് കുമാർ രാജ, മുൻമന്ത്രി കെ.പി. വിശ്വനാഥൻ എന്നിവരുടെ സ്മരണകളാണ് വീഡിയോയിലുള്ളത്. കളക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ശ്രുതി എ.എസ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.