തൃശൂർ: പരിശോധനകളുടെ എണ്ണം കുറഞ്ഞതോടെ ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തിൽ താഴെ എത്തി. 1,762 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,717 പേർ രോഗമുക്തരായി. 9,823 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,399 ആണ്. തൃശൂർ സ്വദേശികളായ 75 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,49,665 ആണ്. 3,36,430 പേർ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.94%. തിങ്കളാഴ്ച്ച സമ്പർക്കം വഴി 1,743 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ 09 ആരോഗ്യപ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേർക്കും ഉറവിടം അറിയാത്ത 06 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |