തിരുവനന്തപുരം: ആയിരം മോദിമാർ വിചാരിച്ചാലും ജനമനസുകളിൽ നിന്ന് രാജീവ്ഗാന്ധിയുടെ പേര് ഉന്മൂലനം ചെയ്യാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഖേൽരത്ന പുരസ്കാരത്തിൽ നിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഗാന്ധിദർശൻ സമിതി ജില്ലാ കമ്മിറ്റി ഏജീസ് ഓഫീസിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കമ്പറ നാരായണൻ, വി.പ്രതാപചന്ദ്രൻ, പരശുവയ്ക്കൽ രാധാകൃഷ്ണൻ, കടകംപള്ളി ഹരിദാസ്, നദീറ സുരേഷ്, ബാബുക്കുട്ടൻ നായർ, കോട്ടമുകൾ സുഭാഷ്, ജി.ഹരികുമാർ, ലീലാമ്മ ഐസക്, ബാലകൃഷ്ണൻ നായർ, കാലടി സുരേഷ്, അച്യുതൻ നായർ,ജില്ലാ സെക്രട്ടറി വട്ടവിള ഗോപൻ, വൈസ് പ്രസിഡന്റ് പള്ളിക്കൽ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |