തിരുവനന്തപുരം: കേന്ദ്രവൈദ്യുതി നിയമഭേദഗതിക്കെതിരെ കെ.എസ്.ഇ.ബി എഞ്ചിനിയേർസ് അസോസിയേഷൻ ഇന്ന് നടത്താനിരുന്ന ജോലി ബഹിഷ്കരണം മാറ്റിവച്ചതായി അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ വൈദ്യുതി ഭേദഗതി ബില്ല് വയ്ക്കുവാൻ സാദ്ധ്യതയില്ലാത്തതിനാലാണ് സമരം മാറ്റിയത്. ഇതുവരെ കാബിനറ്റ് അംഗീകാരം വൈദ്യുതിഭേദഗതി ബില്ലിന് ലഭിച്ചിട്ടില്ലെന്ന് ഊർജമന്ത്രി ആർ.കെ സിംഗ് പ്രഖ്യാപിച്ചതിനെ തുടർന്ന് അഖിലേന്ത്യാ പവർ എഞ്ചിനിയേർസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ശൈലേന്ദ്ര ദുബൈയുടെ നേതൃത്വത്തിൽ ഡൽഹിയിൽ കൂടിയ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഏതെങ്കിലും രീതിയിൽ ഇനിയും ഭേദഗതി അവതരിപ്പിക്കുവാൻ ശ്രമമുണ്ടായാൽ സമരവുമായി മുന്നോട്ടു പോകുവാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |