തലശ്ശേരി: ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കാലഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ ആകാശ് മിത്ര പുരസ്കാരം പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ നിദ റമീസിന്. അപ്പോളോ യാത്രയുടെ സാങ്കേതിക വശങ്ങൾ ശാസ്ത്രീയമായി വിശദീകരിക്കുന്ന അതിമനോഹരമായ ഡിജിറ്റൽ ക്ലാസാണ് അവാർഡിന് അർഹയാക്കിയത്.
കണ്ണൂർ ജില്ല ശിശുക്ഷേമ സമിതി നടത്തിയ കഥാരചന, കവിതാ രചന എന്നിവയിലും വിജയിയാണ്. വായനാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ വകുപ്പ് സംഘടിപ്പിച്ച സാഹിത്യ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. സംസ്ഥാനതല അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ എ പ്ലസ് നേടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി.
കാലഡോസ്കോപ്പ് ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാരം, ലിറ്റിൽ സയന്റിസ്റ്റ് അവാർഡ്, ഡോക്യുമെന്ററി പുരസ്കാരം എന്നിങ്ങനെ ശ്രദ്ധേയമായ നിരവധനേട്ടങ്ങളും കൈവരിച്ചു. കടവത്തൂർ ദാറുസ്സലാമിലെ പി. റമീസിന്റെയും കെ.എം സുലൈഖയുടെയും മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |