തൃശൂർ: കേരള സാഹിത്യ അക്കാഡമിയുടെ 2019ലെ അവാർഡുകളുടെ സമർപ്പണം അക്കാഡമി പ്രസിഡന്റ് വൈശാഖൻ നിർവഹിച്ചു. പി. രാമൻ, എം.ആർ. രേണുകുമാർ, സജിത മഠത്തിൽ, ജിഷ അഭിനയ, ജി. മധുസൂദനൻ, അരുൺ എഴുത്തച്ഛൻ, കെ. അരവിന്ദാക്ഷൻ, കെ.ആർ. വിശ്വനാഥൻ, സത്യൻ അന്തിക്കാട്, ബോബി ജോസ് കട്ടിക്കാട്, ഇ.എം. സൂരജ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. പ്രൊഫ. പി. മാധവനുവേണ്ടി ഐ. ഷൺമുഖദാസ് പുരസ്കാരം ഏറ്റുവാങ്ങി. സെക്രട്ടറി ഡോ. കെ.പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ, പ്രൊഫ. എം.എം. നാരായണൻ, ടി.ഡി. രാമകൃഷ്ണൻ, ഡോ.സി. രാവുണ്ണി, ഇ.ഡി. ഡേവിസ് എന്നിവർ പ്രസംഗിച്ചു. മൂന്നു മേഖലകളായി തിരിച്ചായിരുന്നു പുരസ്കാര സമർപ്പണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |