SignIn
Kerala Kaumudi Online
Thursday, 28 March 2024 4.05 PM IST

എം.പിക്ക് നേരെ ട്രെയിനിൽ കൈയേറ്റശ്രമം: രണ്ട് നേതാക്കൾക്ക് സസ്‌പെൻഷൻ

congress

കാസർകോട്: പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ മാവേലി എക്സ്പ്രസിൽ കോഴിക്കോട് എയർപോർട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന രാജ്മോഹൻ ഉണ്ണിത്താൻ എം പി യെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തതിന് പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പദ്മരാജൻ ഐങ്ങോത്തിനെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി അനിൽ വാഴുന്നോറടിയെയും അന്വേഷണവിധേയമായി ആറുമാസത്തേക്ക് പാർട്ടിയിൽ നിന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ സസ്‌പെന്റ് ചെയ്തു. നടപടി ഗൗരവതരവും, കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നതും ആണെന്നും ഇവർക്ക് നൽകിയ കത്തിൽ പറയുന്നു.

പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാതിരിക്കാൻ രേഖാമൂലം വിശദീകരണം ലഭിക്കുന്നില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും എന്ന് കെ.പി.സി.സി പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ വിശ്വസ്തനാണ് പത്മരാജൻ. നിയമസഭ തെരഞ്ഞെടുപ്പ്, സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് എം.പിയുടെ ഓഫീസിനു മുൻപിൽ കരിങ്കൊടി കെട്ടിയതും പത്മരാജന്റെ നേതൃത്വത്തിലായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, MP TRAIN ATTAK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.