കൊച്ചി: മമ്മൂട്ടി അഭിനയത്തിൽ 50 വർഷം തികച്ച അതേആഴ്ച മമ്മൂട്ടി പാലം റിലീസ് ചെയ്ത് കൊച്ചി കോർപ്പറേഷൻ.
ഗിരിനഗറിലെ പേരണ്ടൂർ കനാലിന് കുറുകെയുള്ള മമ്മൂട്ടി പാലത്തിന്റെ ഉദ്ഘാടനം മേയർ അഡ്വ.എം.അനിൽകുമാർ നിർവഹിച്ചു. 40 വർഷം പഴക്കമുണ്ടായിരുന്ന ഇരുമ്പ് പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് ഡിവിഷൻ ഫണ്ടിൽ നിന്നും പത്തു ലക്ഷം രൂപ ചെലവഴിച്ചാണ് പുതുക്കിപ്പണിതത്. ചടങ്ങിൽ .ഹൈബി ഈഡൻ മുഖ്യാതിഥിയായി . പി.ടി.തോമസ് എം.എൽ.എ, ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ, ഡിവിഷൻ കൗൺസിലർ മാലിനി കുറുപ്പ്, സ്ഥിരംസമിതി അദ്ധ്യക്ഷമാരായ സുനിത ഡിക്സൺ, ഷീബാലാൽ തുടങ്ങിയവർ പങ്കെടുത്തു.
മമ്മൂട്ടി പാലം മേയർ അഡ്വ.എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |