തിരുവനന്തപുരം: സംസ്ഥാനത്തെ 1656 വില്ലേജുകളിലെ അടിസ്ഥാന ഭൂനികുതി രജിസ്റ്ററുകളും 1607 വില്ലേജുകളിലെ തണ്ടപ്പേർ രജിസ്റ്ററുകളും ഡിജിറ്റലൈസ് ചെയ്ത് റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം എന്ന പോർട്ടൽ മുഖേന പോക്കുവരവ്, ഭൂനികുതി എന്നിവ ഓൺലൈനായി സ്വീകരിക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. ഭൂമി സംബന്ധമായി റവന്യു, രജിസ്ട്രേഷൻ വകുപ്പുകളിലെ സോഫ്റ്റ് വെയർ ബന്ധിപ്പിച്ച് ആധാരം രജിസ്റ്റർ ചെയ്യുന്നതിനൊപ്പം ഓൺലൈനായി പോക്കുവരവ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |