SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.46 PM IST

ഒരു മിസ്ഡ് കോളിൽ കിട്ടും എൽ.പി.ജി. കണക്ഷൻ

ioc

കൊച്ചി: ഒരു മിസ്ഡ് കോൾ മതി, പാചകവാതക (എൽ.പി.ജി) കണക്ഷനും റീഫിൽ സിലിണ്ടറും വീട്ടിലെത്തും. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് നവീന പദ്ധതി ആരംഭിച്ചത്. 8454955555 എന്ന നമ്പറിലേക്ക് ഇന്ത്യയിൽ എവിടെനിന്നും വിളിക്കാം. പദ്ധതി ഇന്ത്യൻ ഓയിൽ ചെയർമാൻ എസ്.എം. വൈദ്യ ഉദ്ഘാടനം ചെയ്തു.

നിലവിലുള്ള ഉപയോക്താക്കൾക്കും മിസ്ഡ് കോൾ വഴി പുതിയ കണക്ഷൻ ബുക്കുചെയ്യാം. ഇന്ത്യയിലെവിടെയുമുള്ള ഉപയോക്താക്കൾക്ക് മിസ്ഡ് കോൾ സൗകര്യം ഉപയോഗിക്കാം. ഇത്തരം സംവിധാനം ഏർപ്പെടുത്തുന്ന ആദ്യത്തെ എണ്ണ വിതരണക്കമ്പനിയാണ് ഇന്ത്യൻ ഓയിൽ.

തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ 2021 ജനുവരിയിൽ തന്നെ റീഫിൽ ബുക്കിംഗിന് മിസ്ഡ് കോൾ സംവിധാനം ഏർപ്പെടുത്തിയിരുന്നു. പ്രായമായവർക്കും ഗ്രാമീണ മേഖലയിലുള്ളവർക്കും അനായാസം പാചകവാതകം ബുക്കുചെയ്യാൻ സഹായകമാകും. എൽ.പി.ജി ബുക്കിംഗിന് പണമടയ്ക്കാനും നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ചിരുന്നു.

ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം (ബി.ബി.പി.എസ്), ഇന്ത്യൻ ഓയിൽ വൺ ആപ്പ്, https://cx.indianoil.in എന്നിവ വഴിയും ബുക്കുചെയ്യുകയും പണമടയ്ക്കുകയും ചെയ്യാം. വാട്‌സ്ആപ്പ് (7588888824), എസ്.എം.എസ്‌ ഐ.വി.ആർ.എസ് (7718955555), ആമസോൺ അലക്‌സ, പേടിഎം എന്നിവ വഴിയും എൽ.പി.ജി റീഫിൽ ബുക്കുചെയ്യാം.

ഉപഭോക്താവിന്റെ വീട്ടുപടിക്കൽ ഡബിൾ ബോട്ടിൽ കണക്ഷൻ എത്തിക്കുന്ന പദ്ധതിയും എസ്.എം. വൈദ്യ ഉദ്ഘാടനം ചെയ്തു. 14.2 കിലോ സിലിണ്ടർ ഉള്ളവർക്ക് അഞ്ചുകിലോ സിലിണ്ടർ കൂടി ആവശ്യമെങ്കിൽ തിരഞ്ഞെടുക്കാവുന്നതാണ് പദ്ധതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, IOC LPG CONNECTION, LPG
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.