തിരുവനന്തപുരം:ദേശീയ സംസ്ഥാന പാഠ്യപദ്ധതി പരിഷ്കരണത്തിൽ പ്രീ-പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെ അറബി ഭാഷാപഠനത്തിന് അർഹമായ പരിഗണന ഉറപ്പാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു.കേരള അറബിക് മുൻഷിസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സച്ചാർ -പാലൊളി കമ്മിറ്റി ശുപാർശകൾ പൂർണമായും നടപ്പിലാക്കുകയും അന്താരാഷ്ട്ര അറബിക് സർവകലാശാല സ്ഥാപിക്കുകയും ചെയ്യുക.അദ്ധ്യാപക ഒഴിവുകളിൽ അടിയന്തരമായി നിയമനം നടത്തുക. പങ്കാളിത്ത പെൻഷൻ പദ്ധതി നിർത്തലാക്കുക തുടങ്ങി അറബി ഭാഷാ പഠന സംരക്ഷണ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കെ.എ .എം.എ ധർണ നടത്തിയത്.
സംസ്ഥാന പ്രസിഡന്റ് എ.എ. ജാഫർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദീൻ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇടവും ഖാലിദ് കുഞ്ഞ്, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ഐ സിറാജ് മദനി, എസ്. നിഹാസ് തിരുവനന്തപുരം, എസ്. ഹിഷാമുദീൻ പത്തനംതിട്ട, സംസ്ഥാന വനിതാ ഫോറം കൺവീനർ സംഗീത റോബർട്ട്, ഉനൈസ ബീഗം, ഷഫീർ ഖാസിമി, എൽ. എ. അൻസാറുദീൻ, മുനീർ കിളിമാനൂർ, ആരിഫ് തിരുവനന്തപുരം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |