ന്യൂഡൽഹി :സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ .ബോർഡുകളുടെ 10, 12 ക്ലാസുകളിലേക്കുള്ള ഇൻപ്രൂവ്മെൻ്റ്, കമ്പാർട്ട്മെൻ്റ്,പ്രൈവറ്റ്, കറസ്പോണ്ടൻസ് (പത്രാചാർ) പരീക്ഷകൾ പൂർത്തിയാക്കി ഫലം അടുത്തമാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് ബോർഡ് സുപ്രീംകോടതിയെ അറിയിച്ചു. ഉത്തർപ്രദേശിലെ പ്രൈവറ്റ് സ്കൂളുകളുടെ അസോസിയേഷൻ സംഘടിപ്പിച്ച ഹർജിയിലാണ് ബോർഡുകളുടെ മറുപടി. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. സത്യവാംഗ്മൂലം കോടതി ശരിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |