ചെർപ്പുളശ്ശേരി: ചളവറയിൽ കൃഷിസ്ഥലത്ത് സ്ഥാപിച്ച സൗരോർജ്ജ വേലിയിൽ നിന്നും വൃദ്ധ ഷോക്കേറ്റു മരിച്ച സംഭവത്തിൽ സ്ഥലം പാട്ടത്തിനെടുത്ത കുറുവക്കാട്ടുതൊടി അക്ബറിനെ ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ച് 22നായിരുന്നു സംഭവം. ചളവറ താന്നിക്കൽ വീട്ടിൽ ശാരദാമ്മയാണ് (75) ഷോക്കേറ്റു മരിച്ചത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ നടത്തിയ പരിശോധന റിപ്പോർട്ടിൽ കൂടുതൽ പ്രഹരശേഷിയുള്ള വൈദ്യുതി കടത്തിവിട്ടതു മൂലമാണ് അപകടമുണ്ടായതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് നടത്തിയ പരിശോധനയിൽ സൗരോർജ്ജ വേലി സ്ഥാപിച്ചത് നിയമാനുസൃതമല്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് അക്ബറിനെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |