ദുബായ്: ദുബായ് താമസ വിസക്കാർക്ക് യു.എ.ഇ യിലേക്ക് മടങ്ങാൻ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് എമിറേറ്റ്സ് എയർലൈനും, എയർഇന്ത്യാ എക്സ്പ്രസ്സും അറിയിച്ചു.
എയർ ഇന്ത്യാ എക്സ്പ്രസ്സ് ഏറ്റവുമൊടുവിൽ പുറത്തിറക്കിയ സർക്കുലറിൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാൻ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്ല. ജിഡിആർഎഫ്എ അനുമതിയും 48 മണിക്കൂർ മുമ്പെടുത്ത പിസിആർ സർട്ടിഫിക്കറ്റും, റാപ്പിഡ് പിസിആർ നെഗറ്റീവ് ഫലവുമായി ദുബായ് താമസവിസക്കാർക്ക് രാജ്യത്തെത്താമെന്ന് എമിറേറ്റ്സ് എയർലൈനും വ്യക്തമാക്കുന്നു. സന്ദർശക വിസയുള്ളവർക്ക് പ്രവേശനാനുമതി നല്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |