SignIn
Kerala Kaumudi Online
Thursday, 25 April 2024 8.00 PM IST

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത് 1150 പേർ

guruvayoor
ഗുരുവായൂർ

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 1150 ഭക്തർ ഓൺലൈൻ വഴി ബുക്ക് ചെയ്ത് ദർശനം നടത്തി. കൊവിഡ് നിയന്ത്രണം മാറിയതിനെ തുടർന്ന് ഇന്നലെ ക്ഷേത്ര നഗരിയിൽ ഏറെ ഭക്തരെത്തി. വൈകീട്ട് ദീപാരാധന സമയത്ത് ദീപസ്തംഭത്തിന് സമീപം നിന്ന് ദർശനം നടത്തുന്നതിന് കിഴക്കേനടപ്പുരയിലും ഏറെ ഭക്തരെത്തി. 1200 പേർക്കാണ് ഓൺലൈൻ വഴി ബുക്ക് ചെയ്ത് ദർശനം നടത്താൻ അനുമതിയുള്ളത്.

ഓൺലൈനിൽ ബുക്ക് ചെയ്ത് ദർശനം നടത്തിയ 1150 പേർക്ക് പുറമെ ജീവനക്കാരും തദ്ദേശീയരുമുൾപ്പെടെ നിരവധി പേരും ഇന്നലെ ക്ഷേത്രത്തിൽ ദർശനം നടത്തി. കൊവിഡ് നിബന്ധന കാരണം ഓൺലൈൻ ബുക്കിംഗ് വഴി 300 പേർക്കായിരുന്നു നേരത്തെ ദർശനം അനുവദിച്ചിരുന്നത്. ഓൺലൈൻ വഴി ബുക്ക് ചെയ്ത് ദർശനത്തിനെത്തുന്നവർക്ക് പുറമെ ദേവസ്വം ജീവനക്കാരും തദ്ദേശീയരുമായി 300 പേർക്കുമുൾപ്പെടെ 1500 പേർക്കാണ് നിലവിൽ ദർശനത്തിന് അനുമതിയുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.