കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള കൗൺസിൽ ഒഫ് ആർക്കിടെക്ച്ചർ അംഗമായി കൊച്ചി സ്വദേശി ആർക്കിടെക്റ്റ് ലാലിച്ചൻ സക്കറിയാസ് നിയമിതനായി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്റ്റ്സ് ദക്ഷിണ മേഖലാ സമിതി പ്രതിനിധിയാണ്. മൂന്നു വർഷത്തേയ്ക്കാണ് നിയമനം. ആർകിടെക്ചർ പ്രൊഫഷനും അനുബന്ധ വിദ്യാഭ്യാസ മേഖലയ്ക്കും കേന്ദ്ര സർക്കാർ നിയമിക്കുന്ന നിയന്ത്രണ സമിതിയാണ് കൗൺസിൽ ഒഫ് ആർക്കിടെക്ട്സ്. 1972ൽ സ്ഥാപിതമായ കൗൺസിലിൽ കേരളത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ആർക്കിടെക്റ്റാണ് ലാലിച്ചൻ സക്കറിയാസ്. രാജ്യത്തെ അഞ്ചു മേഖലകളിൽ നിന്ന് നിർദേശിക്കപ്പെടുന്ന ആർക്കിടെക്ടുകളുടെ വിശദാംശങ്ങൾ വിലയിരുത്തിയാണ് വിദ്യാഭ്യാസ മന്ത്രാലയം നിയമനം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |