SignIn
Kerala Kaumudi Online
Friday, 19 April 2024 7.49 AM IST

വിഴിഞ്ഞം പുനരധിവാസം : ചെലവഴിച്ചത് 94.14 കോടി

dd

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഇതുവരെ 94.14 കോടി രൂപ ചെലവഴിച്ചതായി മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കട്ടമരച്ചിപ്പിത്തൊഴിലാളികൾക്ക് 12,50,000 രൂപയും കരച്ചിപ്പിത്തൊഴിലാളികൾക്ക് 2,00,000, ചിപ്പിക്കച്ചവടക്കാർക്ക് 1,00,000 എന്നിങ്ങനെ 262 പേർക്ക് 12.35 കോടിയും കരമടിത്തൊഴിലാളികൾക്ക് 5,60,000രൂപ, 900പേർക്ക് 52.61കോടിയും അനുവദിച്ചു. നിർമ്മാണകാലയളവിൽ പദ്ധതിപ്രദേശം ചുറ്റി കടലിൽ പോകേണ്ടവർക്ക് 23.02 കോടിയുടെ മണ്ണെണ്ണയും വിതരണം ചെയ്‌തു. റിസോർട്ട് തൊഴിലാളികളായ 211 പേർക്ക് 6.08 കോടിയും നാല് സ്വയം സഹായ സംഘങ്ങളിലെ 33 ഗുണഭോക്താക്കാൾക്ക് 8 ലക്ഷം രൂപയുമാണ് അനുവദിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.