തിരുവനന്തപുരം: വി.എച്ച്.എസ്.ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിലേക്ക് രണ്ട് താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1. ഗ്രാഫിക് ഡിസൈനൻ; യോഗ്യത: വി.എച്ച്.എസ്.ഇ. / പ്ളസ് ടു, അഡോബ് ഫോട്ടോഷോപ്പ്, കോറൽ ഡ്രോ, പേജ് മേക്കർ എന്നിവയിലുള്ള രണ്ട് വർഷത്തെ പ്രാവീണ്യം.
2) കംപ്യൂട്ടർ ഓപ്പറേറ്റർ; യോഗ്യത: വി.എച്ച്.എസ്.ഇ. / പ്ളസ് 2, ഡി.ടി.പി. (മലയാളം, ഇംഗ്ളീഷ്), ബേസിക് പ്രോഗ്രാമിംഗ്, എം.എസ് ഓഫീസ്, പേജ് മേക്കർ എന്നിവയിലുള്ള രണ്ടു വർഷത്തെ പ്രാവീണ്യം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 12ന് മുൻപ് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയും താഴെ പറയുന്ന വിലാസത്തിൽ എത്തിക്കണം.
വിലാസം : പൊതുവിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി വിഭാഗം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, തിരുവനന്തപുരം -1, ഫോൺ : 0471 2325323.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |