കൊല്ലം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി ആഗസ്റ്റ് 13ന് കൊവിഡ് മാനദണ്ഡം പാലിച്ച് അഭിമുഖം നടക്കും.
പ്ലസ്ടു മിനിമം യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ 13ന് മുൻപായി എംപ്ലോയബിലിറ്റി സെന്ററിന്റെ ഫോൺനമ്പരിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാതെ നേരിട്ട് ഹാജരാകുന്നവർക്ക് അവസരം നൽകില്ല. ഫോൺ: 04742740615, 9895699194.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |