SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.44 AM IST

ഓൺലൈൻ കഥാപ്രസംഗ മേള

v

കൊല്ലം: കെടാമംഗലം സദാനന്ദൻ സ്മാരക കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ 'അത്തം മുതലൊരു കഥയോണം - ഓൺലൈൻ കഥാപ്രസംഗ മേള' നാളെ മുതൽ 24 വരെ നടത്തും. രാത്രി 8ന് പരിപാടികളുടെ ലൈവ് സ്‌ട്രീമിംഗ്‌ സാംസ്കാരിക വേദിയുടെ ഫേസ്ബുക്ക് പേജിൽ ലഭ്യമാകും. മേളയുടെ ഉദ്ഘാടനം നാളെ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ, പു.ക.സ ദക്ഷിണമേഖലാ സെക്രട്ടറി ഡി. സുരേഷ്‌കുമാർ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, ചലച്ചിത്രതാരം രമേശ് പിഷാരടി എന്നിവർ പങ്കെടുക്കും.

25ന് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞൻ ആലപ്പി ഋഷികേശ് ചെയർമാനും കാഥികൻ സൂരജ് സത്യൻ കൺവീനറുമായ സംഘാടകസമിതി രുപീകരിച്ചെന്ന് അഡ്വ. കെ.പി. സജിനാഥ്, കാഥികരായ വി.വി. ജോസ് കല്ലട, നരിക്കൽ രാജീവ് കുമാർ, സംഘാടക സമിതി അംഗം മുത്താന സുധാകരൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.