സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ബൈജു ബവ്രയിൽ നിന്ന് ദീപിക പദുകോൺ പുറത്ത്. സഹതാരം രൺവീർ സിംഗിനും കൊടുക്കുന്ന അത്രയും പ്രതിഫലം തന്നെ തനിക്കും വേണമെന്ന് ദീപിക ആവശ്യപ്പെട്ടതായും എന്നാൽ, നിർമ്മാതാക്കൾ വിസമ്മതിച്ചതിനെത്തുടർന്ന് പുറത്തുപോയതായും ബോളിവുഡ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക .
തനിക്ക് ഭർത്താവ് കൂടിയായ രൺവീറിനേക്കാൾ ഒരു പൈസ കൂടുതലോ കുറവോ വേണ്ടെന്ന് ദീപിക ആവശ്യപ്പെട്ടതായി ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. സഞ്ജയ്ലീല ബൻസാലിക്കൊപ്പം ദീപിക നേരത്തേയും ജോലി ചെയ്തിട്ടുണ്ട്. പത്മാവതി, ബാജിറാവു മസ്താനി, രാംലീല തുടങ്ങിയ ചിത്രങ്ങൾ മികച്ച വിജയം നേടിയിരുന്നു. ഈ മൂന്ന് ചിത്രങ്ങളിലും രൺവീർ സഹതാരമായിരുന്നു. രാംലീലയുടെ ചിത്രീകരണത്തിനിടെയാണ് രൺവീറും ദീപികയും പ്രണയത്തിലാവുന്നത്. ബോളിവുഡിലെ ലിംഗവിവേചനത്തിനെതിരെ നേരത്തേയും അഭിനേത്രികൾ ശക്തമായി പ്രതികരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |