SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.10 AM IST

അവശ്യസാധനങ്ങൾ വിലക്കുറവിൽ; സപ്ലൈകോ ഓണം ഫെയർ ഇന്ന് മുതൽ

supply-co

കൊച്ചി: ഓണത്തിനോടനുബന്ധിച്ച് അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്നതിനായി സപ്ലൈകോ ഓണം ഫെയറുകൾ ഇന്ന് ആരംഭിക്കും. ജില്ലാതല ഫെയറിനൊപ്പം താലൂക്ക് തലത്തിലും അതാത് ഔട്ട് ലെറ്റുകൾ കേന്ദ്രീകരിച്ചും ഫെയറുകളുണ്ട്.

ന്യായവിലക്ക് ഗുണമേന്മയുള്ള അവശ്യസാധനങ്ങളാകും ജനങ്ങൾക്ക് വിതരണം ചെയ്യുക. നിത്യോപയോഗ സാധനങ്ങളും ചെറിയ ഗൃഹോപകരണങ്ങളും വിലക്കുറവിൽ ലഭിക്കും. ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കിഴിവുണ്ട്. താലൂക്ക് ഫെയറുകൾ, ഓണം മാർക്കറ്റുകൾ, ഓണം മിനി ഫെയറുകൾ എന്നിവ ആഗസ്റ്റ് 16 മുതൽ 20 വരെ വിപണന കേന്ദ്രങ്ങളോട് ചേർന്ന് നടക്കും.

സാധനങ്ങളുടെ സബ്‌സിഡി വില (കിലോയ്ക്ക്)

●ചെറുപയർ -74 രൂപ,

●ഉഴുന്നുപരിപ്പ് - 66 രൂപ,

●തുവര പരിപ്പ് - 65 രൂപ,

●കടല - 43 രൂപ,

●വൻപയർ - 45രൂപ,

●പഞ്ചസാര - 22രൂപ,

●മട്ട അരി - 24രൂപ,

●ജയ അരി -25രൂപ,

●പച്ചരി - 23രൂപ,

●വെളിച്ചെണ്ണ (ലിറ്റർ)- 46

●മുളക് (500ഗ്രാം)- 37.50,

●മല്ലി (500ഗ്രാം)-39.50

എറണാകുളം ജില്ലാ ഫെയറുകൾ മറൈൻ ഡ്രൈവ് ഹെലിപാഡ് മൈതാനിയിൽ രാവിലെ 11.30ന് ഓൺലൈനിലൂടെ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ടി.ജെ.വിനോദ് എം.എൽ.എ. ഹൈബി ഈഡൻ എം.പി, മേയർ അഡ്വ.എം. അനിൽകുമാർ തുടങ്ങിയവർ സംബന്ധിക്കും. രാവിലെ 10 മുതൽ വൈകിട്ട് ആറു വരെയാണ് പ്രവർത്തന സമയം. ഫെയർ 20ന് സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SUPPLICO ONAM FAIR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.