ഇരിട്ടി: ആറളം ഗ്രാമപഞ്ചായത്തിലെ വീർപ്പാട് വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഉപതിരഞ്ഞെടുപ്പിലെ വിജയം ആറളം ഗ്രാമപഞ്ചായത്ത് ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നതിനാൽ മത്സരത്തിൽ വീറും വാശിയും ഏറെയാണ്. അക്രമ സംഭവങ്ങളുണ്ടാകാമെന്ന കണക്കുകൂട്ടലിൽ വെളിമാനം യു.പി സ്കൂൾ, വീർപ്പാട് വേൾഡ് വിഷൻ കമ്മ്യൂണിറ്റി ഹാൾ എന്നീ രണ്ട് പോളിംഗ് ബൂത്തുകളിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് പോളിംഗ്. ആകെ ഏഴ് പേരാണ് ജനവിധി തേടുന്നത്. ഇവിടെ നിന്ന് മത്സരിച്ച് ജയിച്ച സി.പി.എം അംഗം ബേബി ജോൺ കൊവിഡ് ബാധിച്ച് മരണമടഞ്ഞതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബേബി ജോൺ എട്ട് വോട്ടിനാണ് ഇവിടെ നിന്ന് വിജയിച്ചത്.17 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫ് 8, യു.ഡി.എഫ് 8 എന്നിങ്ങനെയാണ് കക്ഷിനില. ഉപതിരഞ്ഞെടുപ്പിലൂടെ ഭരണം നിലനിർത്താൻ എൽ.ഡി എഫ് ശ്രമിക്കുമ്പോൾ അട്ടിമറി വിജയം നേടുവനാണ് യു.ഡി എഫ് ശ്രമം. വ്യാഴാഴ്ച രാവിലെ വോട്ടെണ്ണൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |