കൊല്ലം: യുവതിയുടെ പേരിൽ നിർമ്മിച്ച വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉപയോഗിച്ച് മെസഞ്ചറിലൂടെ യുവതികളെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം അശ്ലീല വീഡിയോ അയയ്ക്കുന്നത് പതിവാക്കിയ യുവാവ് പൊലീസ് പിടിയിൽ. പാലക്കാട് ചേർപ്പുളശ്ശേരിയിൽ താമസിക്കുന്ന കരുനാഗപ്പളളി കുലശേഖരപുരം വില്ലേജിൽ കോട്ടയ്ക്കപുറം പീടികത്തറയിൽ സൈനുദ്ദീൻ കുട്ടിയാണ് (39) അറസ്റ്റിലായത്.
അശ്ലീല വീഡിയോ ലഭിച്ച കരുനാഗപ്പളളി സ്വദേശിനി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയാണ് പ്രതി പിടിയിലായത്. കൊല്ലം സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ സൈനുദ്ദീൻ കുട്ടി വിദേശത്തുവച്ച് ഒരു സ്ത്രീയുടെ പേരിൽ നിർമ്മിച്ച വ്യാജ പ്രൊഫൈൽ ഉപയോഗിച്ചാണ് സൗഹൃദമുണ്ടാക്കിയിരുന്നതെന്ന് വ്യക്തമായി. അറസ്റ്റ് ചെയ്ത ശേഷം ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ നൂറുകണക്കിന് സ്ത്രീകളുമായി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ബന്ധമുണ്ടെന്ന് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |