മാഹി: മയ്യഴിയിൽ പാതിവഴിയിൽ നിൽക്കുന്ന പ്രധാന പദ്ധതികളായ മാഹി ഫിഷിംഗ് ഹാർബർ, പുഴയോര നടപ്പാത,
ട്രോമ കെയർ യൂണിറ്റ് എന്നിവയുടെ പൂർത്തീകരണത്തിന് വഴി തെളിയുന്നു. രമേശ് പറമ്പത്ത് എം.എൽ.എയുടെ പ്രത്യേക ആവശ്യപ്രകാരം പൊതുമരാമത്ത് മന്ത്രി ലക്ഷ്മി നാരായണൻ പുതുച്ചേരിയിൽ വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥന്മാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
നിലവിലെ സ്ഥിതി വിവരങ്ങൾ പരിശോധിക്കുകയും, പദ്ധതി പൂർത്തീകരണത്തിനാവശ്യമായ ചർച്ചകൾ നടത്താനും യോഗത്തിൽ തീരുമാനമായി. പൊതുമരാമത്ത്, ടൂറിസം, ഫിഷറീസ് സെക്രട്ടറിമാരും, പൊതുമരാമത്ത് ചീഫ് എൻജിനീയർ, ഫിഷറിസ്, ടൂറിസം ഡയറക്ടർമാർ, മാഹി അഡ്മിനിസ്ട്രേറ്റർ, പി.ഡബ്ല്യു.ഡി.എക്സികൂട്ടിവ് എൻജിനീയർ, പി.ഡബ്ല്യ.ഡി. അസി: എൻജിനീയർ ഫിഷറീസ് എ.ഡി. ഇൻചാർജ്ജ് എന്നിവർ പങ്കെടുത്തു.
ഉന്നത തല സംഘം ഉടൻ തന്നെ മയ്യഴി സന്ദർശിക്കുന്നതാണെന്നും, പദ്ധതികൾ പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി ഉറപ്പ് നൽകിയതായി എം.എൽ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |