SignIn
Kerala Kaumudi Online
Saturday, 20 April 2024 12.36 AM IST

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ തുറന്നു

tourism

കൊച്ചി​ : കൊവിഡ് മഹാമാരിയെ തുടർന്ന് അടച്ചിട്ട ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറന്നു. മുനമ്പം, ചെറായി ബീച്ചുകളാണ് ആദ്യം തുറന്നത്.ഭൂതത്താൻകെട്ട് ഇന്നും ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം 14 നും തുറക്കും. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ടൂറിസം കേന്ദ്രങ്ങളും ഉടൻ തുറക്കും. എല്ലായി​ടത്തും ശുചീകരണ പ്രവർത്തനങ്ങൾ കുടുംബശ്രീ മുഖേന നടത്തുന്നുണ്ട്. സന്ദർശകർ വാക്‌സിനേഷനെങ്കിലും എടുത്ത സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. ഇല്ലാത്തവർക്ക് 72 മണിക്കൂറിന് മുൻപ് എടുത്ത ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിർബന്ധമായും വേണം. കുട്ടികൾക്കും ഇത് ബാധകമാണ്.കൊവി​ഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും പ്രവർത്തനം. മ്യൂസിയങ്ങൾ, ഹാളുകൾ, റെസ്റ്റാറന്റുകൾ തുടങ്ങിയ അടച്ചിട്ട കെട്ടിടങ്ങളിലെ പ്രവേശനം ഒഴിവാക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി വിജയകുമാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, TOURISM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.