SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.19 PM IST

തൊഴിലാളികൾക്ക് വാക്സിൻ ക്യാമ്പ്

vaccine

പത്തനംതിട്ട : നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും വാക്സിൻ നൽകുന്ന പരിപാടിക്ക് തുടക്കമായി. ആദ്യഘട്ടമായി നഗരത്തിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് വാക്സിൻ നൽകി. ആദ്യ ദിവസം മുന്നൂറോളം തൊഴിലാളികൾക്കാണ് വാക്സിൻ നൽകിയത്. രണ്ടാംഘട്ടമായി മറ്റു തൊഴിലാളികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചു. വെട്ടിപ്രം ഗവ.എൽ.പി സ്കൂളിൽ ആരംഭിച്ച സ്പെഷ്യൽ വാക്സിനേഷൻ ക്യാമ്പ് നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. നഗരത്തിലെ വ്യാപാര സംഘടനാ പ്രതിനിധികളുടെ അഭ്യർത്ഥന പ്രകാരമാണ് മുഴുവൻ തൊഴിലാളികൾക്കും വാക്സിൻ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൈലപ്ര മൗണ്ട് ബഥനി സ്കൂളിലും സ്പെഷ്യൽ വാക്സിനേഷൻ ക്യാമ്പ് നടക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.