SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.39 AM IST

പുർഖരം: ഈ നൂറ്റാണ്ടിലെ 'കുംഭകർണൻ",​ വർഷത്തിൽ 300 ദിവസവും ഉറക്കം

purkharam

ജയ്‌പൂർ: വർഷത്തിൽ തുടർച്ചയായി ആറുമാസം ഉറങ്ങിയിരുന്ന ഇതിഹാസ കഥാപാത്രം കുംഭകർണനെപ്പോലും തോല്പിക്കും വിധമാണ് രാജസ്ഥാൻ സ്വദേശി പുർഖരത്തിന്റെ ഉറക്കം. ഭാഡ്‌വ ഗ്രാമത്തിലെ ഈ 42 കാരൻ വർഷത്തിൽ 300 ദിവസം വരെയാണ് ഉറങ്ങുന്നത്.

ആക്സിസ് ഹൈപ്പർസോമ്‌നിയ (Axis Hypersomnia) എന്ന അപൂർവ രോഗമാണ് പുർഖരത്തിന്റെ നീണ്ട ഉറക്കത്തിന് പിന്നിൽ. സാധാരണ മനുഷ്യർ ഒരു ദിവസം ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുമ്പോൾ പുർഖരം ഉറങ്ങിയാൽ 25 ദിവസം കഴിഞ്ഞാണ് ചിലപ്പോൾ എഴുന്നേൽക്കുക. അഞ്ച് ദിവസത്തിന് ശേഷം വീണ്ടും ഉറക്കത്തിലേക്ക് വീഴും. ഉണർന്നിരുന്ന സമയം കുറവായതിനാൽ, പാവം പുർഖരത്തിന് മാസത്തിൽ അഞ്ച് ദിവസത്തേക്ക് മാത്രമാണ് തന്റെ പലചരക്ക് കട തുറക്കാനാകൂ. ഉറങ്ങുമ്പോൾ പുർഖരമിനെ ഉണർത്താൻ പ്രയാസമാണ്. 23 വർഷം മുമ്പാണ് പുർഖരമിന് ഈ അപൂർവ രോഗം കണ്ടെത്തിയത്. അന്ന് ദിവസം 15 മണിക്കൂർ വരെയൊക്കെയായിരുന്നു ഉറക്കം. കാലക്രമേണ ഉറക്കത്തിന്റെ ദൈർഘ്യം കൂടി. പിന്നീട്‌ ദിവസങ്ങളോളം ഉറങ്ങാൻ തുടങ്ങി. ഉറങ്ങുമ്പോൾ കുടുംബാംഗങ്ങൾ ഭക്ഷണം നൽകുകയും കുളിപ്പിക്കുകയും ചെയ്യും. കട തുറന്നിരിക്കുമ്പോൾ പോലും ചിലപ്പോൾ പുർഖരം പെട്ടന്ന് ഉറങ്ങിപ്പോവും. ചികിത്സയും ആവശ്യത്തിൽ കൂടുതൽ ഉറക്കവും ഉണ്ടെങ്കിലും മിക്കപ്പോഴും താൻ ക്ഷീണിതനാണെന്ന് പുർഖരം പറയുന്നു. മാത്രമല്ല ഉണർന്നിരിക്കുമ്പോൾ കഠിനമായ തലവേദന പോലുള്ള അസുഖങ്ങളുണ്ടാകുന്നു. ഇപ്പോൾ ഒറ്റയടിക്ക് 20 മുതൽ 25 ദിവസം വരെയാണ് ഉറക്കം. ചികിത്സ ഫലിച്ചാൽ പുർഖരത്തിന് സാധാരണ ജീവിതം നയിക്കാനാകുമെന്നാണ് ഭാര്യ ലിച്മിദേവിയും അമ്മ കൻവാരി ദേവിയും കരുതുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MEET THIS REAL LIFE KUMBHAKARAN WHO SLEEPS 300 DAYS A YEAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.