പാലക്കാട്: ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പുതുതായി നിയമനം ലഭിച്ച അധ്യാപകർക്ക് ഓൺലൈൻ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പരിശീലന പരിപാടി 'എൻട്രി 2021' ഉദ്ഘാടനം സ്പീക്കർ എം.ബി രാജേഷ് ഇന്ന് രാവിലെ 10 ന് ഓൺലൈനായി നിർവഹിക്കും. അദ്ധ്യാപകർക്ക് ക്ലാസ് മുറികളും കുട്ടികളെയും കാണാതെ ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യേണ്ടി വരമ്പോഴുണ്ടാകുന്ന പരിമിതികൾ മറികടക്കുന്നതിനായി ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രൈമറി, സെക്കൻഡറി വിഭാഗങ്ങളിലായി രണ്ട് വർഷ കാലയളവിൽ നിയമിതരായ 1500ലധികം അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. ആദ്യഘട്ട ദ്വിദിന പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനമാണ് സ്പീക്കർ നിർവഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |