വൈക്കം: ക്ളിഫ് ഹൗസിലേയ്ക്ക് വിളിച്ച് മുഖ്യമന്ത്രിക്കെതിരെ ഫോണിലൂടെ ഭീഷണി മുഴക്കിയതിന് കോട്ടയം തിരുവഞ്ചൂർ സ്വദേശി ശിവകുമാറിനെ പൊലീസ് പിടികൂടി. പലരേയും ഫോണിൽ വിളിച്ചു അസഭ്യം പറഞ്ഞതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മനോനില തകരാറിലായ ആളാണെന്നും പൊലീസ് പറഞ്ഞു. ഭീഷണി മുഴക്കിയതിന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്ത് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയായിരുന്നു. ടവർലൊക്കേഷൻ പരിശോധിച്ചപ്പോൾ വൈക്കത്തു നിന്നാണ് ഫോൺ വിളിച്ചതെന്ന് കണ്ടെത്തി. തുടർന്ന് വിവരം വൈക്കം പൊലിസിനു കൈമാറി. വൈക്കം ഡിവൈ.എസ്.പി എ.ജെ.തോമസിന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ പൊലീസിന്റെ സഹായത്തോടെ സ്വകാര്യ ബസിൽ സഞ്ചരിക്കവെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |