SignIn
Kerala Kaumudi Online
Friday, 29 March 2024 3.33 PM IST

വാഹനം മിനുക്കാം കരുതലോടെ

alteration-vehicle-

തിരുവനന്തപുരം: രൂപമാറ്റം വരുത്തിയ വാഹനങ്ങൾ നിരത്തുകളിലെ പതിവ് കാഴ്ചയാണിപ്പോൾ. എന്നാൽ ഇവയിൽ പലതും നിയമവിരുദ്ധമാണ്. 2019 ജനുവരിയിലെ സുപ്രീംകോടതി വിധിയാണ് ഇതിൽ ഒരു സുപ്രധാന വഴിത്തിരവായത്. ഒരു വാഹനത്തിന്റെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ പാടില്ലെന്നാണ് നിയമം.

ചെയ്യാവുന്നതും അരുതാത്തതും

നമ്പർ പ്ലേറ്റ്
 നമ്പർ പ്ലേറ്റിൽ എഴുത്തുകളും ചിത്രങ്ങളും പാടില്ല.

 ഇപ്പോൾ ഉപയോഗിക്കേണ്ടത് ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ

 നമ്പർ പ്ലേറ്റ് മാറ്റാതിരിക്കാൻ സ്നാപ്പ് ലോക്കിംഗ് സിസ്റ്റത്തിൽ ഘടിപ്പിക്കുക.

 ഇത് പരിവാഹൻ സോഫ്ട് വെയറുമായി ബന്ധിപ്പിച്ചിരിക്കും.

നിറം
 വാഹനത്തിന്റെ നിറം അടുമുടി മാറ്റരുത്.

 വണ്ടിയുടെ ബോണറ്റോ മുകൾ വശമോ മാത്രം നിറം മാറ്റാം.

 മുഴുവൻ നിറവും മാറ്റിയാൽ ആ.ർ.ടി.ഒ ഓഫീസിൽ അറിയിക്കണം.

 ഓൺലൈനിൽ അപേക്ഷിച്ച്, ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം ആർ.സി ബുക്കിൽ പുതിയ നിറം രേഖപ്പെടുത്തണം.

ചക്രം
 അലോയ് വീലുകൾക്ക് വിലക്കില്ല, പുറത്തേക്ക് തള്ളിനിൽക്കുന്ന വീലുകൾ പാടില്ല

 കമ്പനികൾ നിർദ്ദേശിക്കുന്ന ഹൈ വെരിയന്റ് മുതൽ ലോ വെരിയന്റ് വരെയുള്ള വീൽ സൈസുകളും അലോയികളും ഉപയോഗിക്കാം.

ക്രാഷ്ബാർ, ബുൾബാർ
 ക്രാഷ് ബാറുകൾ, ബുൾബാറുകൾ എന്നിവയ്ക്ക് സുപ്രീംകോടതി വിലക്ക്

 ബുൾബാറുണ്ടെങ്കിൽ വാഹനത്തിലെ എയർബാഗ് പ്രവർത്തിക്കില്ല.

കർട്ടനുകൾ
 വാഹനങ്ങളിലെ കർട്ടന് ഹൈക്കോടതിയുടെ വിലക്ക്

സൈലൻസർ
 സൈലൻസറിൽ രൂപമാറ്റം പാടില്ല

 നിശ്ചിത ഡെസിബൽ ശബ്ദമുള്ള, ഓട്ടോമോട്ടീവ് ഇൻഡസ്ടസ്റ്റിയൽ സ്റ്റാൻഡേർഡ് പ്രകാരമുള്ളവ ഉപയോഗിക്കാം.

 കമ്പനി നൽകുന്ന സൈലൻസർ ഉപയോഗിക്കാം

ഫോഗ് ലാമ്പുകൾ
 ഫോഗ് ലാമ്പുകൾ നിയമവിരുദ്ധം

 വണ്ടിയുടെ മുൻവശത്ത് എക്സ്ട്രാ ലൈറ്റുകൾ പാടില്ല

 മുന്നിലെ ലൈറ്റുകൾ 5060 വാട്സ് വെളിച്ചത്തിൽ കൂടരുത്

സീറ്റ്
 പുതിയ വിജ്ഞാപനമനുസരിച്ച് എട്ട് സീറ്റ് വണ്ടി വേണമെങ്കിൽ നാല് സീറ്റാക്കാം.

 ഇറങ്ങുന്നതിനും കയറുന്നതിനും ബുദ്ധുമുട്ടുണ്ടാകരുത്.

 കമ്പനി അനുവദിക്കുന്നതിൽ കൂടുതൽ സീറ്റ് ഘടിപ്പിക്കരുത്.

സ്റ്റിക്കറുകൾ
 കാറിലെ ഗ്ലാസിൽ കൂളിംഗ് പേപ്പർ ഉപയോഗിക്കരുത്

 മാദ്ധ്യമ പ്രവർത്തകർ, ഡോക്ടർമാർ, അഭിഭാഷകർ, മറ്റ് സ്ഥാപനങ്ങൾ എന്നിവർക്ക് സ്റ്റിക്കറുകൾ പതിപ്പിക്കാം. ഇവ മറ്റ് യാത്രക്കാരുടെ ശ്രദ്ധതിരിക്കുന്ന രീതിയിലാകരുത്.

ബസുകളിലെ പരസ്യചിത്രം
 ബസുകളിൽ പരസ്യചിത്രം ഉപയോഗിക്കുന്നതിന് വിലക്കില്ല.

 സർക്കാർ നിശ്ചയിച്ച തുക അടച്ച് നിശ്ചിത വലിപ്പമുള്ള പരസ്യ ചിത്രങ്ങൾക്കേ അനുമതിയുള്ളൂ

 സിനിമാതാരങ്ങളുടെ ചിത്രങ്ങളുൾപ്പെടെ ശ്രദ്ധ തിരിക്കുന്ന ഗ്രാഫിക്സുകൾക്കും നിരോധനം.

ഈ മോഡിഫിക്കേഷനുകൾ ആവാം
 ജീപ്പുകളുടെ മുകൾഭാഗം, ഹാർഡ് ടോപ്പോ, സോഫ്ട് ടോപ്പോ ആക്കാം.

 ഓട്ടോറിക്ഷകളിൽ സൈഡ് ഡോർ സ്ഥാപിക്കാം.

 യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഉപകരണങ്ങൾ വാഹനങ്ങളിൽ ഘടിപ്പിക്കരുത്,

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALTERATION VEHICLE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.