തിരൂരങ്ങാടി: തിരൂരങ്ങാടിയിലെ കുടിവെള്ള പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ മന്ത്രി റോഷി അഗസ്റ്റിന്റെയും കെ.പി.എ മജീദ് എം.എൽ.എയുടെയും സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്ത് നടന്ന ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. കല്ലക്കയം പദ്ധതി, നന്നമ്പ്ര പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി, കുണ്ടൂർ തോട് നവീകരണം എന്നിവയുമായി ബന്ധപ്പെട്ടാണ് യോഗം ചേർന്നത്. കല്ലക്കയം പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് കീറി പുനരുദ്ധാരണം നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിലേക്ക് അടക്കേണ്ട തുക ഭാഗികമായി മാത്രം അനുവദിച്ചതാണ് പദ്ധതി വൈകിച്ചത്. ഇതിനായുള്ള മുഴുവൻ പണം അനുവദിക്കാനും ബാക്കി പ്രവൃത്തി അടിയന്തരമായി ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |