SignIn
Kerala Kaumudi Online
Thursday, 18 April 2024 6.41 AM IST

കുടുംബവഴക്ക് : ഭാര്യയും ഭർത്താവും ജീവനൊടുക്കി

a
സന്തോഷും ഷീബയും

മാവേലിക്കര: കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവും ജീവനൊടുക്കി. തഴക്കര ഇറവങ്കര തടാലിൽ വീട്ടിൽ ഷീബ (45), ഭർത്താവ് സന്തോഷ് (51) എന്നിവരാണ് വീട്ടിൽ തൂങ്ങിമരിച്ചത്. ഇന്നലെ പുലർച്ചെ

1.30ഓടെയാണ് ഷീബയെ വീട്ടിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മക്കളും ഈ സമയം വീട്ടിലുണ്ടായിരുന്നു. സന്തോഷ് ബഹളം വച്ചതിനെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഷീബയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ മരിച്ചതറിഞ്ഞ സന്തോഷ് ആശുപത്രിയിൽ നിന്ന് തിരികെ വീട്ടിലെത്തി മുറിയിൽ കയറി ജീവനൊടുക്കി. സന്തോഷിന്റെ മദ്യപാനവും തുടർന്നുണ്ടായ വീട്ടുവഴക്കുമാണ് മരണത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ടൈൽ ജോലിക്കാരനാണ് സന്തോഷ്. ഷീബ തഴക്കര പഞ്ചായത്തിലെ ഹരിത കർമ്മസേന പ്രവർത്തകയായിരുന്നു. മക്കൾ: സങ്കീർത്ത്, സഞ്ജിത്ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBITUARY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.