ആലപ്പുഴ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി ആദിനാട് അയ്യങ്കോയിക്കൽ പുത്തൻ വീട്ടിൽ സുജിത്തിനെയാണ് (30) മാന്നാർ എസ്.എച്ച്.ഒ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച ഇയാൾ പെൺകുട്ടിയുടെ നഗ്ന ഫോട്ടോകളും വീഡിയോകളും അയച്ച് തരാൻ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി വലിയഴീക്കൽ ഭാഗത്തു നിന്ന് പിടികൂടിയ സുജിത്തിനെ ചോദ്യം ചെയ്തതിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐമാരായ സുനുമോൻ, ശ്രീകുമാർ,സി.പി.ഒമാരായ വിഷ്ണുപ്രസാദ്, ഷിഹാബ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |