വടകര : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനം പൂർണ പരാജയമാണെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു പറഞ്ഞു. ചെന്നൈ അടക്കമുള്ള സംസ്ഥാനങ്ങളിൽ മാസ്ക് പോലും ഒഴിവാക്കുന്ന തരത്തിൽ കൊവിഡ് രോഗികളുടെ എണ്ണം നാമമാത്രമായിരിക്കുകയാണ്. എൽ.ഡി.എഫിന്റെ കുപ്രചരണങ്ങൾക്കെതിരെ ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ കെ. അൻവർ ഹാജി അദ്ധ്യക്ഷത വഹിച്ചു. കോട്ടയിൽ രാധാകൃഷ്ണൻ, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, . വി.കെ അനിൽകുമാർ , വി.പി പ്രകാശൻ , കെ.പി വിജയൻ, കെ.പി രവീന്ദ്രൻ എം.വി സെനീദ്, സി.കെ സാജിത് , എം.ഇസ്മായിൽ, സി.സുഗതൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |