ആലപ്പുഴ: അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്പ്മെന്റ് പദ്ധതി പ്രകാരം സ്കോളർഷിപ്പിനായി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് സർക്കാർ/എയ്ഡഡ് സ്ക്കൂളുകളിൽ ഈ വർഷം അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2020-21 വർഷം നാല്, ഏഴ് ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ/എ പ്ലസ് ഗ്രേഡ് നേടിയിരിക്കണം. രക്ഷകർത്താവിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. ജാതി, വരുമാന സർട്ടിഫിക്കറ്റ്, 2021 മാർച്ചിലെ നാല്, ഏഴ് ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ ലഭിച്ച ഗ്രേഡ് സംബന്ധിച്ച് ഹെഡ് മാസ്റ്ററിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം നിശ്ചിതഫോറത്തിൽ 20നകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0477 22525448
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |