SignIn
Kerala Kaumudi Online
Thursday, 25 April 2024 2.17 PM IST

ഉസ്താദ് ഹാരിസ് ഭായിക്ക് എസ്.വി പുരസ്കാരം

haris

കോഴിക്കോട്: ഈ വർഷത്തെ എസ്.വി പുരസ്‌കാരത്തിന് പ്രശസ്ത സംഗീതജ്ഞൻ കൂത്തുപറമ്പ് ഉസ്താദ് ഹാരിസ് ഭായി അർഹനായി. കഴിഞ്ഞ വർഷം അന്തരിച്ച വടകര എസ്.വി. അബ്ദുള്ളയുടെ സ്മരണ നിലനിർത്തുന്നതിന് രൂപീകരിച്ച എസ്.വി. അനുസ്മരണ സമിതിയാണ് അവാർഡ് ഏർപ്പെടുത്തിയത്. വി.ടി. മുരളി, ബഷീർ തിക്കോടി, ഫൈസൽ എളേറ്റിൽ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്.ഈ മാസം 16ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ഉസ്താദ് ഹാരിസ് ഭായി അറുപത് വർഷമായി സംഗീത സപര്യയിൽ മുഴുകിയ വ്യക്തിത്വമാണ്. രമേശ് നാരായണൻ, ഷഹബാസ് അമൻ, പ്രദീപ് തലശ്ശേരി തുടങ്ങിയവർ ശിഷ്യൻമാരാണ്. ഫ്രാൻസ്, റഷ്യ, ഇറ്റലി, ചൈന എന്നീ വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ ആയിരക്കണക്കിന് ശിഷ്യൻമാർ വേറെയുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.