ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി നടത്തുന്ന പത്താം തരം തുല്യതാ പൊതു പരീക്ഷ എഴുതാൻ തയ്യാറെടുത്ത് 435 പഠിതാക്കൾ.കൊവിഡ് മൂലം സമ്പർക്ക പഠന ക്ലാസുകൾ നടന്നിരുന്നില്ല. ഓൺലൈൻ പഠനം പൂർത്തിയാക്കിയാണ് പ്രായമേറിയ പഠിതാക്കൾ പരീക്ഷയ്ക്ക് എത്തുന്നത്. ഓൺലൈൻ പഠനമായിരുന്നതിനാൽ കോഴ്സിൽ രജിസ്റ്റർ ചെയ്ത എല്ലാ പഠിതാക്കളും പരീക്ഷയ്ക്ക് തയ്യാറായിട്ടില്ല. അവർക്ക് രണ്ട് അവസരം കൂടി നൽകും. 16 മുതൽ സെപ്തംബർ ഒന്നു വരെയാണ് പരീക്ഷ. 9 വിഷയങ്ങളാണുള്ളത്. പരീക്ഷ എഴുതുന്നവരിൽ 239 പേർ സ്ത്രീകളും 196 പേർ പുരുഷന്മാരുമാണ്. എസ്.സി. വിഭാഗത്തിൽ നിന്നും 80 പേർ പരീക്ഷ എഴുതുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |