SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.28 PM IST

കല്യാൺ ജുവലേഴ്സിന്റെ വിറ്റുവരവിൽ 109% വളർച്ച

kalyan

കൊച്ചി: നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ കല്യാൺ ജുവലേഴ്‌സിന്റെ വിറ്റുവരവ് മുൻവർഷത്തെ സമാനപാദത്തിലെ 782.40 കോടി രൂപയിൽ നിന്ന് 109.19 ശതമാനം ഉയർന്ന് 1,636.77 കോടി രൂപയിലെത്തി. മിഡിൽ ഈസ്‌റ്റിൽ 183 ശതമാനവും ഇന്ത്യയിൽ 94 ശതമാനവുമാണ് വർദ്ധന. സംയോജിത നഷ്‌ടം 85.87 കോടി രൂപയിൽ നിന്ന് 51.30 കോടി രൂപയായി കുറഞ്ഞു.

53 ശതമാനം ഷോറൂമുകളാണ് ഇക്കുറി ജൂണിൽ തുറക്കാനായതെങ്കിലും 2020 ജൂണിനേക്കാൾ മികച്ച വില്പന നേടിയെന്ന് കല്യാൺ ജുവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. ഇ-കൊമേഴ്‌സ് വിഭാഗമായ കാൻഡിയറിന്റെ വിറ്റുവരവ് അഞ്ചുകോടി രൂപയിൽ നിന്ന് 363 ശതമാനം ഉയർന്ന് 24 കോടി രൂപയിലെത്തി. 1.08 കോടി രൂപയുടെ നഷ്‌ടത്തിൽ 31 ലക്ഷം രൂപയുടെ ലാഭത്തിലേക്കും കാൻഡിയർ കരകയറി. 21 സംസ്ഥാനങ്ങളിലും നാല് ഗൾഫ് രാജ്യങ്ങളിലുമായി 146 ഷോറൂമുകളാണ് കല്യാണിനുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KALYAN JEWELLERS, NET RESULTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.